cherku
വി.സി. കബീർ മാസ്റ്റർ നയിക്കുന്ന ഗാന്ധിസ്മൃതി യാത്രയ്ക്ക് ചേർപ്പ് മഹാത്മ മൈതാനിയിൽ നൽകിയ സ്വീകരണം.

ചേർപ്പ്: സ്വാതന്ത്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി ഗാന്ധി ദർശൻ സമിതി അദ്ധ്യക്ഷൻ വി.സി കബീർ മാസ്റ്റർ നയിക്കുന്ന ഗാന്ധി സ്മൃതി യാത്രയ്ക്ക് ചേർപ്പിൽ സ്വീകരണം നൽകി. ചേർപ്പ് മഹാത്മാ മൈതാനിയിൽ നടന്ന സ്വീകരണ യോഗം കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി ജില്ലാ എക്‌സി. അംഗം ഷെഫീ കൊട്ടാരത്തിൽ അദ്ധ്യക്ഷനായി. ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിദ്ധന്റ് ബദറുദ്ധീൻ ഗുരുവായൂർ, കെ.പി.സി.സി അംഗങ്ങളായ എം.കെ. അബ്ദുൾ സലാം, സി.ഒ. ജക്കബ്, ഗോകുൽ ജീ നാഥ്, പ്രവീൺ മുത്തുള്ളിയാൽ എന്നിവർ പ്രസംഗിച്ചു.