rajan

തൃശൂർ: എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ മുൻ കൗൺസിലറും ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ കമ്മിറ്റി അംഗവും വ്യവസായപ്രമുഖനുമായ കോലഴി ഭഗവതിപറമ്പിൽ രാമന്റെ മകൻ രാജൻ ഭഗവതിപറമ്പിൽ (72 ) നിര്യാതനായി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം. എസ്.എൻ.ഡി.പി യോഗം കോലഴി ശാഖാ പ്രസിഡന്റും ഗുരദേവ സ്വയം സഹായസംഘം കൺവീനറും ജില്ലാ ലോറി ഓണേഴ്‌സ് ജില്ലാ പ്രസിഡന്റും കോലഴി കൊടുമുള്ളിക്കാവ് വേട്ടേക്കരൻ ക്ഷേത്ര രക്ഷാധികാരിയുമാണ്. കോലഴി അശ്വതി വേലാഘോഷകമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: എം.എൻ വത്സല (മൃഗസംരക്ഷണവകുപ്പ് റിട്ട. ഉദ്യോഗസ്ഥ.) മക്കൾ: സജിത (സിംഗപ്പൂർ), സംഗീത. മരുമക്കൾ: അനിൽ കുമാർ (സിംഗപ്പൂർ), പ്രവീൺ (ഹൈടെക് ടെക്‌നിക്കൽ കോളേജ്, തൃശൂർ). തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്‌കരിക്കും.