കയ്പമംഗലം: ബി.എം.എസ് എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിൽ കാർഡ് വിതരണവും രജിസ്‌ട്രേഷനും പുളിഞ്ചോട് ശ്രീനാരായണ ഹാളിൽ നടന്നു. ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി ജയശങ്കർ ഉദ്ഘാടനം നിർവഹിച്ചു. പ്രഷിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. തൊഴിൽ കാർഡ് വിതരണം ബി.എം.എസ് മേഖലാ ഖജാൻജി ദിനേഷ് അരയം പറമ്പിൽ നിർവഹിച്ചു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സിനോജ് ഏറാക്കൽ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുഷ്‌കരൻ തേവർക്കാട്ടിൽ, ലിജോയ്, ഹരീഷ് എന്നിവർ സംസാരിച്ചു.