bank

പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് എൻഡോവ്‌മെന്റ് വിതരണം ബെന്നി ബഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് എൻഡോവ്‌മെന്റ് വിതരണവും ആദരിക്കലും ചികിത്സാ സഹായ വിതരണവും നടത്തി. പുല്ലൂറ്റ് എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങ് ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ, കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ ജയദേവൻ, സി.നന്ദകുമാർ, പി.എൻ. വിനയചന്ദ്രൻ, പ്രൊഫ.സി.ജി. ചെന്താമരാക്ഷൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് നന്ദകുമാർ തോട്ടത്തിലിനെ ബെന്നി ബെഹ്നാൻ എം.പി ആദരിച്ചു.