1

വടക്കാഞ്ചേരിയിൽ നടന്ന റേഷൻ കാർഡ് വിതരണോദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കുന്നു.


വടക്കാഞ്ചേരി: അർഹതയുള്ള എല്ലാ കുടുബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡ് നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി കേരള വർമ്മ പബ്ലിക് ലൈബ്രറിയിൽ നടന്ന മുൻഗണനാ കാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നവരുടെ പരിധി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അനർഹരായ മുൻഗണനാ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ റേഷൻ കാർഡുകൾ സ്വമേധയാ തിരിച്ചേൽപ്പിക്കാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ അനൂപ് കിഷോർ, ജമീലാബി, കൗൺസിലർ സന്ധ്യ കൊടക്കാടത്ത് എന്നിവർ പ്രസംഗിച്ചു.