kuzhoor-scb
കുഴൂർ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാള: കുഴൂർ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ഐ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ മുഖ്യാതിഥിയായിരുന്നു. മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് നേടിയ പി.എസ്. നിതയെ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. അലി, ഡയറക്ടർ ടി.കെ. അമാനുള്ള, സെക്രട്ടറി വി.ആർ. സുനിത തുടങ്ങിയവർ സംസാരിച്ചു.