കെ.എ.എസ് റാങ്ക് ജേതാവ് ജില്ലാ ലേബർ ഓഫീസർ ടി.ആർ രജീഷിന് എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ടി.ബി വിജയകുമാർ പൂച്ചെണ്ട് സമ്മാനിക്കുന്നു.
പെരിഞ്ചേരി: കെ.എ.എസ് പരീക്ഷയുടെ മൂന്നാം സ്ട്രീമിൽ 14-ാം റാങ്ക് കരസ്ഥമാക്കി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ജില്ലാ ലേബർ ഓഫീസർ ടി.ആർ രജീഷിനെ പെരിഞ്ചേരി എഴുത്തച്ഛൻ സമാജം വീട്ടിൽ ചേർന്ന കുടുംബസദസ്സിൽ വച്ച് അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ടി.ബി വിജയകുമാർ പൂച്ചെണ്ട് നൽകി രജീഷിനെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി പൊന്നാടയും ശാഖാ സെക്രട്ടറി സുബാഷ് മേലിട്ട് ഷാളും അണിയിച്ചു. ചെറുവത്തേരി പരേതനായ തണ്ടിയേക്കൽ രാമചന്ദ്രന്റെ മകനാണ് കോഴിക്കോട് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയ രജീഷ്.