കെ.അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്‌കാരം എൻ.കെ അക്ബർ എം.എൽ.എ വിതരണം ചെയ്യുന്നു.
ചാവക്കാട്: കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കെ.അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്‌കാരം നൽകി. ദീർഘകാലം സംഘത്തിന്റെ പ്രസിഡന്റായിരുന്ന കെ.അഹമ്മദിന്റെ സ്മരണാർത്ഥമാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സംഘത്തിൽ അംഗങ്ങളായവരുടെ മക്കൾക്ക് പുരസ്‌കാരം നൽകിയത്. എൻ.കെ അക്ബർ എം.എൽ.എ പുരസ്‌കാര വിതരണം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. സംഘം പ്രസിഡന്റ് ടി.എം ഹനീഫ, ഡയറക്ടർമാരായ കെ.ബി വിശ്വനാഥൻ, കരിമ്പൻ സന്തോഷ്, സുനിൽകുമാർ, സി.പി മണികണ്ഠൻ, ലീലശേഖരൻ, റീന കരുണൻ എന്നിവർ സംസാരിച്ചു.