ഗുരുവായൂർ: റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും യാത്ര ടിക്കറ്റ് നിരക്കും വർദ്ധിപ്പിച്ച കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.ബി ജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എറിൻ ആന്റണി അദ്ധ്യക്ഷനായി. ടി.അഭിജിത്ത്, കെ.എസ് അനൂപ്, കെ.എൻ രാജേഷ്, ടി.എം ഷെഫീക്, എം.ബി സുജിഷ്, വിശാൽ ഗോപാലകൃഷ്ണൻ, കെ.പ്രജീഷ്, വി.അനൂപ്, കെ.എൽ മഹേഷ് എന്നിവർ സംസാരിച്ചു.