ksu

കൊടുങ്ങല്ലൂർ: പ്ലസ് വൺ സീറ്റുകളുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും കയ്പ്പമംഗലം നിയോജക മണ്ഡലത്തിലേക്ക് ആർട്‌സ് ആന്റ് സയൻസ് കോളേജ് അനുവദിക്കണമെന്നും എറിയാട് നടന്ന കെ.എസ്.യു നിയോജക മണ്ഡലം ക്യാമ്പ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി സിലബസിൽ ഗാന്ധി ഘാതകരായ ആർ.എസ്.എസ് നേതാക്കളെ പറ്റി പഠിക്കേണ്ടി വരുന്നത് ഗാന്ധിയോട് ചെയ്യുന്ന ഏറ്റവും വലിയ നിന്ദയായിരിക്കുമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആസിഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കെ.എസ്.യു വൈസ് പ്രസിഡന്റ് ശ്രീജിൽ മിതാലി ക്യാമ്പ് ക്‌ളാസെടുത്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.കെ ഷംസുദ്ദീൻ , യൂ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ മുജീബ് റഹ്മാൻ, വൈശാഖ് വേണുഗോപാൽ, പി.കെ മുഹമ്മദ് , നിതീഷ് കുമാർ എന്നിവർ സംസാരിച്ചു.