പറപ്പൂക്കര: ഊർജയാൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പഞ്ചായത്ത് തല ഊർജ്ജ സംരക്ഷണ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനവും പഞ്ചായത്തിന്റെ വിവിധ ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും പറപ്പൂക്കര പഞ്ചായത്തിൽ കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് അദ്ധ്യക്ഷനനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ മുഖ്യാതിഥിയായി. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കാർത്തിക ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ശൈലജ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സി പ്രദീപ്, ബീന സരേന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്‌സൺ സരിത തിലകൻ, എ.ജി രാധാമണി, എം.ശ്രീകുമാർ, എനർജി മാനേജ്‌മെന്റ് സെന്റർ കേരള ജില്ലാ കോ-ഓർഡിനേറ്റർ ഡോ.ടി.വി വിമൽകുമാർ എന്നിവർ സംസാരിച്ചു.