അവണൂർ: ലോക ദേശീയ തപാൽ ദിനത്തിന്റെ ഭാഗമായി കത്തെഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനും തപാൽ സർവീസിനെ നെഞ്ചേറ്റുന്നതിനും വേണ്ടി പ്രതിഭ വേദിയൊരുക്കുന്നു. ഇന്ന് രാവിലെ 9 ന് പ്രതിഭ അങ്കണത്തിൽ ചേരുന്ന തപാൽ സ്‌നേഹ സംഗമത്തിൽ കുറ്റൂർ പോസ്റ്റാഫീസ് പോസ്റ്റ് മാസ്റ്റർ പി.ജയചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതി അവണൂർ സെന്ററിലെ തപാൽ പെട്ടിയിൽ നിക്ഷേപിക്കും.