പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ ഊരകത്ത് സമഗ്ര ജൈവ പച്ചക്കറി ഗ്രാമമാക്കി മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജശ്രീ ഗോപകുമാർ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ മോഹനൻ വാഴപ്പുള്ളി പദ്ധതി വിശദീകരിച്ചു. 25 സെന്റ് സ്ഥലത്ത് കുടുംബശ്രിയുടെ സഹകരണത്തോടെ ജൈവ കൃഷി ആരംഭിച്ചു. അതോടൊപ്പം ഊരകത്തെ എല്ലാ വീടുകളിലും പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു. കൂടുതൽ ഉണ്ടാക്കുന്ന പച്ചക്കറി വിപണനം ചെയ്യുന്നതിനായി ആഴ്ച ചന്ത ആരംഭിക്കും. പഞ്ചായത്ത് അംഗം ക്ലമൻഡ് ഫ്രാൻസിസ്, എ.എസ് വിമലാനന്ദൻ മാസ്റ്റർ, സീമ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.