റെയിൽവേ മേൽപ്പാല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെടുമ്പുഴ കണിമംഗലം വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കൺവീനർ മുകുന്ദൻ കുരമ്പേപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: നെടുപുഴ റെയിൽവേ മേൽപാലവുമായി ഉയർന്ന് വന്ന പരാതികൾ പരിഹരിക്കാൻ തദ്ദേശ നിവാസികളെ ചർച്ചക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരനിവാസികൾ റെയിൽവേ മേൽപ്പാലസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നെടുമ്പുഴ കണിമംഗലം വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. റെയിൽവേ മേൽപ്പാലത്തിന് എതിരല്ലെന്നും പുറമ്പോക്ക് ഭൂമികൾ ഏറ്റെടുത്ത് വ്യക്തവും സുതാര്യവുമായി സർവേ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. വീതിയുള്ള റോഡിൽ ആവശ്യമെങ്കിൽ മാത്രമേ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാവൂവെന്നും അവർ ആവശ്യപ്പെട്ടു. സമിതി കൺവീനർ മുകുന്ദൻ കുരമ്പേപറമ്പിൽ ഉദ്ഘാടനം ചെയ്തു. പോൾ പാറയ്ക്കൽ, കമ്മിറ്റി അംഗങ്ങളായ ശാലിനി, മനോജ് കളരിക്കൽ, സുന്ദരൻ തയ്യിൽ, ചന്ദ്രബോസ് തയ്യിൽ, ബാലതിലകൻ കീഴ്‌വാക്കൽ എന്നിവർ സംസാരിച്ചു