ayush

തൃശൂർ: മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി 'മാനസികാരോഗ്യം കൊവിഡ് കാലഘട്ടത്തിൽ' എന്ന വിഷയത്തിൽ വെബിനാർ നടത്തി. ഐ.സി.ഡി.എസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കായാണ് വെബിനാർ നടത്തിയത്. നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടന്നുവരുന്ന ഹർഷം മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായായിരുന്നു പരിപാടി.

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ സലജകുമാരി ഉദ്ഘാടനം നിർവഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഹർഷം പദ്ധതി മെഡിക്കൽ ഓഫീസർ ഡോ. തുഷാര ജോയ് വെബിനാറിന് നേതൃത്വം നൽകി. ഹർഷം പദ്ധതി നോഡൽ ഓഫീസർ ഡോ. അനിത സുകുമാർ, രാഖി എന്നിവർ സംസാരിച്ചു.