കൊടുങ്ങല്ലൂർ: ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിലെ 13, 14 വാർഡുകളുടെ ആഭിമുഖ്യത്തിൽ പുല്ലൂറ്റ് ലേബർ എൽ.പി സ്‌കൂളിൽ നിയമ സേവന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗൺസിലർ പി.എൻ വിനയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത് ക്ലാസെടുത്തു. പങ്കെടുത്തവർക്കെല്ലാം നിയമ പാഠപുസ്തകങ്ങൾ വിതരണം നടത്തി. അംഗനവാടി ടീച്ചർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അയൽക്കൂട്ടം പ്രവർത്തകർ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പ്രിയ, മുനീറ,​ നസീബ റൈഹാന, നൗമി സി.ബി, അനീറ്റ സി.എസ്, ജോയൽ വർഗീസ് എന്നവർ നേതൃത്വം നൽകി.