flag-off

വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് സർവീസ് കെ.കെ രാമചന്ദ്രൻ എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.


കോടാലി: വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് സർവീസ് ആരംഭിച്ചു. കോടാലിയിൽ നടന്ന ചടങ്ങിൽ കെ.കെ രാമചന്ദ്രൻ എം.എൽ.എ ആംബുലൻസ് ഫ്‌ളാഗ് ഒഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെനിഷ് പി.ജോസ്, സരിത രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കെ.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.