തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കലോത്സവ വിജയികൾക്കുള്ള സമ്മാനവിതരണ സമ്മേളനം പി.എൻ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: ഈഗോ പ്രശ്‌നങ്ങളുണ്ടാകുന്നത് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് വഴിവെക്കുന്നുവെന്ന് എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ പി.എൻ സുരേഷ് പറഞ്ഞു. അച്ഛനും മക്കളും തുടങ്ങി എല്ലാ ബന്ധങ്ങളിലും ഇന്ന് ഈഗോ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലപ്പിള്ളി എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച കലോത്സവ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.പി.ഹൃഷികേശ് അദ്ധ്യക്ഷനായി. എൻ.എസ്.എസ് സാമൂഹിക സേവന വിഭാഗം മേധാവി വി.വി ശശിധരൻ നായർ, താലൂക്ക് വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ, സെക്രട്ടറി എസ്.ശ്രീകുമാർ, വനിതാ സമാജം പ്രസിഡന്റ് കെ.കവിത എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം ലഭിച്ച എം.വി പ്രതീഷിനെ ചടങ്ങിൽ ആദരിച്ചു.