വടക്കാഞ്ചേരി: കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചാലിപ്പാടം വാലിയിൽ വീട്ടിൽ ആഷിം-റസിയ ദമ്പതികളുടെ മകൻ ഫയസ് ഹാഷിമിനെ എസ്.എൻ.ഡി.പി വടക്കാഞ്ചേരി ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡന്റ് ഡോ.കെ.എ ശ്രീനിവാസൻ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, സെക്രട്ടറി ശോഭ പി.കെ, ടി.ആർ സജിത്, ശശി സി.ജി, മോഹൻ ദാസ് എന്നിവർ പ്രസംഗിച്ചു.