കൊടുങ്ങല്ലൂർ: സ്വകാര്യ മേഖലയിൽ ദളിത് വിഭാഗങ്ങൾക്ക് സംവരണം നടപ്പിലാക്കണമെന്ന് പി.കെ.എസ് പുല്ലൂറ്റ് ലോക്കൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റും എറിയാട് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. പുഷ്പ ശശി അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, കെ.വി സുന്ദരൻ, എം.കെ ദിനിൽകുമാർ, കെ.എ അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പുഷ്പ ശശി (പ്രസിഡന്റ്), എം.എസ് സാജു (വൈസ് പ്രസിഡന്റ്), കെ.എ അനൂപ് (സെക്രട്ടറി), ബി.ആർ അശ്വിൻ (ജോയിന്റ് സെക്രട്ടറി), എം. ലാലു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.