ചെറുതുരുത്തിയിൽ നടന്ന ദേശീയ കഥകളി മഹോത്സവത്തിന് മന്ത്രി കെ.രാധാകൃഷ്ണൻ തിരിതെളിക്കുന്നു.
ചെറുതുരുത്തി: ചെറുതുരുത്തി കഥകളി സ്‌കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ കഥകളി മഹോത്സവത്തിന് ചെറുതുരുത്തിയിൽ മന്ത്രി കെ.രാധാകൃഷ്ണൻ തിരി തെളിച്ചു. വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. മഹാകവി കുഞ്ഞിരാമൻ നായരുടെ പേരിലുള്ള കളിയച്ചൻ കഥകളി പുരസ്‌കാരം വാഴേങ്കിട വിജയകുമാറിനും മികച്ച സാംസ്‌കാരിക റിപ്പോർട്ടിനുള്ള നവജീവൻ പുരസ്‌കാരം മാദ്ധ്യമ പ്രവർത്തകൻ വി.മുരളിക്കും മന്ത്രി സമ്മാനിച്ചു. ഈ മാസം 15 വരെയുള്ള ദിവസങ്ങളിൽ പ്രമുഖ കലാകരന്മാർ പങ്കെടുക്കുന്ന കഥകളിയും ചൊല്ലിയാട്ടവും അരങ്ങേറും.