തൃശൂർ: പാതൃയാർക്കൽ അഡ്മിനിസ്‌ട്രേറ്ററായി ഉയർത്തപ്പെട്ട മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്‌കോപ്പക്കും 53-ാമത് മെത്രാപ്പൊലീത്തൻ പട്ടാഭിഷേക വാർഷികം ആഘോഷിക്കുന്ന ഡോ. മാർ അപ്രേമിനും കിഴക്കേകോട്ട മാർ യോഹന്നാൻ മാദ്ദാന പള്ളി സ്വീകരണം നൽകി. മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്‌കോപ്പ മുഖ്യകാർമ്മികനായ വി.കുർബാനക്ക് ശേഷം വികാരി ജാക്‌സ് ചാണ്ടി കശ്ശീശയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ ഇടവകയുടെ മംഗളപത്രം ഡോ. മാർ അപ്രേമിന് കൈമാറി. റവ. ഫ്രാങ്ക്‌ളിൻ വർഗീസ്, ഡീ. റിനോജ് ഡേവീസ്, ബാബു കോനിക്കര, വർഗീസ് ഒല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.