കൊടുങ്ങല്ലൂർ : ദേശീയ പാത 17 (66) വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ നടത്തി വരുന്ന ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് കൊടുങ്ങല്ലൂർ വടക്കേ നടയിൽ നിന്നും പറവൂർ റോഡിൽ തിരുവഞ്ചിക്കുളം കീഴ്ത്തളി വളവിലെ സ്വകാര്യ കെട്ടിട ത്തിലേക്ക് മാറ്റി. ഒരുമനയൂർ, തളിക്കുളം, ചെന്ത്രാപ്പിന്നി, ലോകമലേശ്വരം, മേത്തല വില്ലേജുകൾക്കായുള്ള തഹസിൽദാരുടെ ഓഫീസും ഇതോടൊപ്പം മാറ്റി. കടിക്കാട് മുതൽ ആല വരെയുള്ള വില്ലേജുകളുടെ തഹസിൽദാർമാരുടെ ഓഫീസുകൾ തിരുവഞ്ചിക്കുളം കീഴ്ത്തളിയിലെ സിവിൽ സ്റ്റേഷനിലേക്ക് നേരത്തേ മാറ്റിയിരുന്നു. ഏറെക്കാലമായി വടക്കേ നടയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന ഡെപ്യൂട്ടി കളക്ടർ ഓഫീസ് വാടക വർദ്ധനവിനെ തുടർന്നാണ് ഒഴിഞ്ഞത്.