തുമ്പൂർമുഴിയിൽ കേരള വെറ്റിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിയെ ആദരിക്കുന്നു.
ചാലക്കുടി: മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പുകളിൽ തൊഴിൽ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. തുമ്പൂർമുഴിയിൽ കേരള വെറ്റിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വകുപ്പുകളിലെ താത്ക്കാലിക തൊഴിലാളികളെ കാഷ്വൽ തൊഴിലാളികളാക്കി ഉയർത്തും. അർഹരായ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള നടപടിയും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ഐ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം വിജയൻ, സമിതിയംഗം കെ.കെ തോമസ്, ഡോ.മുഹമ്മദ് അസ്ലാം, പി.സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ഫുഡ് ടെക്‌നോളജി എൻജിനീയറിംഗ് കോളേജിലെ ഒഴിഞ്ഞ കെട്ടിടങ്ങൾ ക്ഷീര കർഷക ട്രെയിനിംഗ് സെന്ററുകളാക്കി മാറ്റണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സീനിയോറിറ്റി അടിസ്ഥാനത്തിൽ ക്യാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുക, ഫാം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.