ചാലക്കുടി: എ.ടി.എം കൗണ്ടറുകൾ പ്രവർത്തിക്കാത്തതിനാൽ അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികളും തൊഴിലാളികളും നട്ടം തിരിയുന്നു. വെള്ളച്ചാട്ടം ജംഗ്ഷനിലേയും വാട്ടർ പാർക്ക് ബിൽഡിംഗിലേയും എ.ടി.എം കൗണ്ടറുകളാണ് നിശ്ചലമായത്. വെള്ളച്ചാട്ടത്തിനടുത്ത എസ.ബി.ഐയുടെ എ.ടി.എം രണ്ടാഴ്ചായി അടഞ്ഞ് കിടക്കുകയാണ്. സിൽവർ സ്റ്റോമിലുള്ളത് കനറാ ബാങ്കിന്റേതാണ്. ഇതിന്റെ സ്ഥിയും തഥൈവ. കൊവിഡിന് ശേഷം വിനോദ സഞ്ചാരികളെത്തി തുടങ്ങിയിട്ടും സ്ഥിരമായി സംഭവിക്കാറുള്ള മെഷീൻ തകരാറുകൾ പരിഹരിക്കാൻ ബാങ്കുകൾ ശ്രമിച്ചില്ല. ഇതുമൂലം ആവശ്യത്തിന് പണം എടുക്കാൻ കഴിയാതെ വിനോദ സഞ്ചാരികൾ നട്ടം തിരിയുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പണം എടുക്കാനാകാതെ നാട്ടുകാരും ദുരിതത്തിലായി. വി.എസ്.എസ് പ്രവർത്തകർ, തോട്ടം തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്കാണ് ഏറെ കഷ്ടപ്പാട്.