തൃശൂർ: രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയും ഐക്യം ശക്തമായെന്നും ഭാരത് ബന്ത് പോലുള്ള പ്രതിഷേധങ്ങൾ കൂടുതൽ ശക്തിപ്പെടുന്നതിന് കാരണമായെന്നും സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. എ.എൻ രാജൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കാനം.
ഇന്ത്യയിലെ പ്രധാനപ്രശ്‌നം കർഷകരുടേതാണ്. കോർപറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്രത്തിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, രാഷ്ട്രീയ നേതാക്കളായ എം.കെ. കണ്ണൻ, ജോസഫ് ടാജറ്റ്, എം.കെ. വർഗീസ്, യു.പി. ജോസഫ്, രവികുമാർ ഉപ്പത്ത്, കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽ കുമാർ, എ.സി. കൃഷ്ണൻ, സി.ഐ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.