കൊടകര: കമ്മ്യൂണിറ്റി ഹാളിന് അന്നമനട പരമേശ്വര മാരാരുടെ നാമധേയം നൽകണമെന്ന് അന്നമനട പരമേശ്വരമാരാർ കലാസാംസ്‌കാരിക കേന്ദ്രത്തിന് കീഴിലുള്ള കലാപീഠം യോഗം ആവശ്യപ്പെട്ടു. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ പരക്കാട് തങ്കപ്പമാരാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ മുഖ്യാതിഥിയായി. കിഴക്കൂട്ട് അനിയൻ മാരാർ, കൊടകര രമേശ്, രാധാകൃഷ്ണ മാരാർ, ബാലുശ്ശേരി കൃഷ്ണദാസ്, ഇരിങ്ങപ്പുറം ബാബു, അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറി, ഇ. കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.