തൃപ്രയാർ: കെ.എസ്.യു നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ദിശ നേതൃത്വതല ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണക്കാരായ മത്സ്യതൊഴിലാളികളുടെ മക്കൾക്കായി നാട്ടികയിൽ സമ്പൂർണ സർക്കാർ കലാലയം കൊണ്ടുവരണമെന്ന് ക്യാമ്പ് പ്രമേയം പാസാക്കി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘടനം ചെയ്തു. പിന്നാക്കവിഭാഗം വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപൻഡ് വിതരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് ജോസ് വള്ളൂർ ആവശ്യപെട്ടു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് സച്ചിൻ ടി. പ്രദീപ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, സുനിൽ ലാലൂർ, എ.എസ് ശ്രീജിൽ, മിഥുൻ മോഹൻ, സുമേഷ് പാനാട്ടിൽ, വൈശാഖ് വേണുഗോപാൽ, യദു കൃഷ്ണ അന്തിക്കാട്, നിതീഷ് പാലപ്പെട്ടി എന്നിവർ സംസാരിച്ചു.