ചാവക്കാട്: വരകളും വർണ്ണങ്ങളും ബാക്കിവച്ച് അകാലത്തിൽ പൊളിഞ്ഞ ചിത്രകാരൻ ഉണ്ണിമോൻ അനുസ്മരണ ചിത്രരചനാ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജപ്രശാന്ത് അദ്ധ്യക്ഷയായി. നഗരസഭ കൗൺസിലർ കെ.പി രഞ്ജിത്ത്, കെ.കെ സേതുമാധവൻ, മണത്തല നാഗയക്ഷി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ, ചാവക്കാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.സി ശിവദാസ്, ചിത്ര കലാകാരൻമാരായ ഉണ്ണി ആർട്ട്‌സ്, മണി ചാവക്കാട് എന്നിവർ പ്രസംഗിച്ചു. ചിത്ര രചനാ മത്സരത്തിൽ ടി.മാധവകൃഷ്ണ, ശ്രാവൺകൃഷ്ണ, എൻ.ഗീത ജോർജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ജൂനിയർ വിഭാഗത്തിൽ നീൽ ക്രൈസ്റ്റ് എൻ.പുളിക്കൻ, വൈഗ വേണുഗോപാൽ, എം.എം സ്‌നേഹ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും സബ് ജൂനിയർ വിഭാഗത്തിൽ അരവിന്ദ്കൃഷ്ണ, ആരാധന, ആൻലിയ വിനീത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.