അവണൂർ: തപാൽ ദിനത്തിന്റെ ഭാഗമായി പ്രതിഭ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ തപാൽ സ്‌നേഹ സദസ്സ് സംഘടിപ്പിച്ചു. സബ്ബ്‌പോസ്റ്റ് മാസ്റ്റർ പി.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വി.എൻ അനന്തൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് ഗ്രന്ഥശാലാ സമിതി കൺവീനർ വി.വി ദേവരാജൻ, പി.കെ ഉണ്ണിക്കൃഷ്ണൻ, സുമി ഷിബു, പി.വി സുരേഷ്, ഷിബു മണിത്തറ, അനിൽ സമ്രാട്ട്, ആതിര, സി.പി മാളവിക, വി.എൻ ആരതി എന്നിവർ തപാൽ ഓർമ്മകൾ പങ്ക് വച്ചു. ജയൻ അവണൂർ സ്വാഗതവും പി.യു ഹരി നന്ദിയും പറഞ്ഞു തുടർന്ന് പങ്കെടുത്തവർ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതി അവണൂർ സെന്ററിലെ തപാൽപെട്ടിയിൽ നിക്ഷേപിച്ചു.