പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ 252-ാം കമ്പിടി തിരുനാൾ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ജനുവരി 6, 7 തീയതികളിലാണ് തിരുനാൾ. കാരുണ്യപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് തിരുനാളാഘോഷമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായി വികാരി ഫാ.ആന്റണി ചിറ്റിലപ്പിള്ളി (ചെയർമാൻ), സഹവികാരി ഫാ.ജോമോൻ മങ്ങാട്ടിളയൻ (വൈസ് ചെയർമാൻ), സി.സി ജോസഫ് (ജനറൽ കൺവീനർ), പി.സി ജോസ്, സി.കെ സെബി, പി.സി ജോയ്‌സൻ, കെ.വി ജോഷി, സി.ജെ ഷിബു, ഇ. ജെസ്റ്റിൻ തോമസ്, സി.ജെ സ്റ്റാൻലി, കെ.ടി ലിംസൻ, കെ.എം ജെസ്റ്റിൻ, പോളി ജോസ്, പി.ഡി ജോസ്, കെ.എം ജോർജ്, എ.ഡി സാജു, രജീവ് ആന്റണി, പി.വി വിൻസെന്റ് എന്നിവരെ തിരഞ്ഞെടുത്തു.