വടക്കാഞ്ചേരി: മദ്ധ്യ കേരളത്തിലെ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം കൊവിഡ് മാനദണ്ഡം പാലിച്ച് ഈ വർഷം ഗംഭീരമായി നടത്താൻ പൂരത്തിന്റെ മുഖ്യപങ്കാളികളായ എങ്കക്കാട് വിഭാഗം തീരുമാനിച്ചു. മുടങ്ങിക്കിടക്കുന്ന ടൂറിസം വകുപ്പിന്റെയും, ദേവസ്വം ബോർഡിന്റെയും ധനസഹായം ലഭിക്കാൻ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി പി.ആർ. സേതുമാധവൻ (പ്രസിഡന്റ്), പി.ആർ. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), സുരേഷ് കുമാർ (തുളസി കണ്ണൻ ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.