അമല നഗർ: കൈപ്പറമ്പ് പഞ്ചായത്ത് അഗ്രി ന്യൂട്രീ ഗാർഡൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മുണ്ടൂർ , കൈപ്പറമ്പ് പഞ്ചായത്തിലെ കുടുബശ്രീ യൂണിറ്റും സംസ്ഥാന കുടുബശ്രീ മിഷനും സംയുക്തമായി 18 വാർഡുകളിൽ നടപ്പാക്കുന്ന അഗ്രി ന്യൂ ട്രിഗാർഡൻ കാമ്പയിന്റെ ഭാഗമായി 3 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിയിൽ ഒരു വാർഡിൽ നിന്ന് 50 പേരെ തിരഞ്ഞെടുത്ത് വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ വിത്ത് നൽകുകയും കൃഷി നടത്തുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തിരുന്നു.
ന്യൂട്രി ഗാർഡൻ കാമ്പയിന്റെ കൈപ്പറമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം ഏഴാം വാർഡിൽ ചവറാട്ടിൽ സുനിത ചന്ദ്രന്റെ കീഴിലുള്ള പറമ്പിൽ നടന്നു. പച്ചക്കറി നടീൽ ഇനങ്ങൾ നട്ട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഉഷാദേവി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എം. ലെനിൻ അദ്ധ്യക്ഷനായി. ലിന്റി ഷിജു, കെ.ബി ദീപക്, അജിത ഉമേഷ്, യുവി ബിനീഷ് ശശി, സ്നേഹ സജിമോൻ, സുഷിത ബാനീഷ്, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ വി.കെ രജിത, കുടുംബശ്രീ കൈപ്പറമ്പ് പഞ്ചായത്ത് ചെയർപേഴ്സൺ ഉഷ വിനോദ്, അശ്വതി റാഫി തുടങ്ങിയവർ പങ്കെടുത്തു.