nasipichavazakrishi
കാട്ടാനകൾ നശിപ്പിച്ച വാഴക്കൃഷി

ഇഞ്ചക്കുണ്ട്: ജനവാസ മേഖലയിൽ നിന്നും കാട്ടാനകൾ പിൻവാങ്ങുന്നില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പരുന്ത്പാറ ഭാഗത്ത് റോഡിൽ 15 ഓളം ആനകളാണ് വഴിമുടക്കി ഇറങ്ങി നിന്നത്. പരുന്ത്പാറ കപ്പേള റോഡിലും ഏഴ് കാട്ടാനകൾ ഇറങ്ങി വഴിമുടക്കി. മണ്ണാറതോട്ടത്തിൽ പാപ്പച്ചൻ, കൈതക്കൽ ജാഫർ എന്നിവരുടെ കൃഷിയും നശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെ ജോലി കഴിഞ്ഞ് ബൈക്കിൽ എത്തിയ ചക്കാലക്കൽ ഷമീർ, പാറക്കൽ അഫ്‌സൽ എന്നിവരെ കാട്ടാന ഓടിച്ചു. ഇവർ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.