കെ.എൽ.ഡി.സി കനാലിൽ കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം നടത്തിയ കൺവെൻഷൻ.
ഇരിങ്ങാലക്കുട: കെ.എൽ.ഡി.സി കനാലിൽ കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമന്ന് കേരള കർഷകസംഘം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എ.എസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.എസ് സജീവൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി ടി.എസ് സജീവൻ (പ്രസിഡന്റ്), ടി.ജി ശങ്കരനാരായണൻ (സെക്രട്ടറി), പി.വി ഹരിദാസ് (ട്രഷറർ), കെ.വി ജിനരാജദാസൻ, കെ.ജെ ജോൺസൺ, സുനിത മനോജ് (വൈസ് പ്രസിഡന്റുമാർ), എം.ബി.രാജു, കെ. അരവിന്ദാക്ഷൻ, പി.ആർ ബാലൻ (ജോ.സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.