anusmaranam
പി.പി സുജിത്തിന്റെ മുപ്പതാം ചരമ വാർഷിക ദിനത്തിൽ പെരിഞ്ഞനം പനപറമ്പ് സെന്ററിലെ സ്മൃതി മണ്ഡപത്തിൽ നടത്തിയ അനുസ്മരണ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: എ.ഐ.വൈ.എഫ് പെരിഞ്ഞനം പഞ്ചായത്ത് സെക്രട്ടറിയും സി.പി.ഐ നേതാവുമായിരുന്ന പി.പി സുജിത്തിന്റെ മുപ്പതാം ചരമ വാർഷിക ദിനത്തിൽ പെരിഞ്ഞനം പനപറമ്പ് സെന്ററിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി ടി.പി രഘുനാഥ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സായിദ മുത്തുക്കോയ തങ്ങൾ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സി.സി വിപിൻ ചന്ദ്രൻ, കെ.എസ് ജയ, വി.ആർ കുട്ടൻ എന്നിവർ സംസാരിച്ചു. കെ.കെ കാർത്തികേയൻ, ഷൈലജ പ്രതാപൻ, രജനി, പി.എൻ ബേബി എന്നിവർ പങ്കെടുത്തു.