തൃശൂർ: യൂത്ത് കോൺഗ്രസ് ജില്ലാ നേതൃയോഗം ചേർന്ന് നിർജീവമായ 5 മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു. ആളൂർ, പടിയൂർ, എടതിരിഞ്ഞി, മാടക്കത്തറ, താന്ന്യം മണ്ഡലം കമ്മിറ്റികളാണ് പിരിച്ച് വിട്ടത്. തൃശൂർ ഈസ്റ്റ്, പൂക്കോട്, അവണൂർ, മുള്ളൂർക്കര, വരന്തരപ്പിള്ളി, അളഗപ്പ, മതിലകം, പെരിഞ്ഞനം, കാട്ടകാമ്പൽ മണ്ഡലം പ്രസിഡന്റുമാർക്ക് യോഗത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. രാജിവച്ച മണ്ഡലം പ്രസിഡന്റുമാരുടെ ഒഴിവുകളിലേക്ക് പുതിയ മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കാനും തീരുമാനിച്ചു.
യോഗം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ ജനീഷ് അദ്ധ്യക്ഷനായി. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല മുദ്രാവാക്യമുയർത്തി ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 5 ന് ജില്ലാ പദയാത്രയും പൊതുസമ്മേളനവും നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരിനാഥൻ, റിജിൽ മാക്കുറ്റി, എസ്.എം ബാലു, എസ്.ജെ പ്രേംരാജ്, ജനറൽ സെക്രട്ടറിമാരായ കമൽജിത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, ശോഭ സുബിൻ, പ്രമോദ്. സി, വൈശാഖ് പി.എൻ, അഭിലാഷ് പ്രഭാകർ, സെക്രട്ടറിമാരായ വാണി പ്രയാഗ്, സംസ്ഥാന സമിതി അംഗങ്ങളായ വനോദ് ചേലക്കര, സജീർ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ എന്നിവർ പ്രസംഗിച്ചു.