കൊടുങ്ങല്ലൂർ: ഇന്ധന വിലവർദ്ധനവിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്ഷ്യവസ്തുക്കൾക്ക് വില കയറുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. പ്രധാന വ്യാപാര മേഖലയായ കോട്ടപ്പുറം മാർക്കറ്റിൽ രണ്ടാഴ്ച മുമ്പ് വരെ 20 രൂപയുണ്ടായിരുന്ന സവാളയുടെ ഇന്നലത്തെ ഹോൾസെയിൽ വില 50 രൂപയായിരുന്നു. ചില്ലറ വിപണിയിൽ 57 രൂപയും. എല്ലാ പച്ചക്കറി വസ്തുക്കൾക്കും വില വർദ്ധിച്ചിട്ടുണ്ട്. തക്കാളി കിലോക്ക് 20 രൂപ വരെ ഉയർന്നു. മുരിങ്ങകായക്ക് കിലേ 60 രൂപയായി. ഉരുളകിഴങ്ങ്, ബീൻസ്, വെണ്ട, എളവൻ, കാരറ്റ് തുടങ്ങിയവയ്ക്കെല്ലാം തീപൊള്ളന്ന വിലയാണ്. വിളനാശവും ലോറി വാടക കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് പറയുന്നു.