പാലപ്പിള്ളി: വന്യമൃഗ ആക്രമണത്തിൽ നിന്നും ആദിവാസികൾ ഉൾപ്പെടെയുള്ളവരെ രക്ഷിക്കണമെന്നാവശ്യപെട്ട് ആദിവാസി ബഹുജന ഐക്യ വേദിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. പാലപ്പിള്ളി പിള്ള തോടിന് സമീപം ആരംഭിച്ച സമരം വരന്തരപ്പിള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.എ ഓമന ഉദ്ഘാടനം ചെയ്തു. ഐക്യ വേദി ചെയർമാൻ ടി.കെ മുകുന്ദൻ അദ്ധ്യക്ഷനായി. മനുഷ്യാവകാശ പ്രവർത്തകൻ ഷിഹാബ്, സി.പി.ഐ (എം.ൽ) ഏരിയ സെക്രട്ടറി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.