vaccine

തൃശൂർ: കൊവിഡ് അടച്ചിടലിന് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും സ്‌കൂൾ ഡ്രൈവർമാർക്കും ആയമാർക്കും രണ്ട് ഡോസ് വാക്‌സിൻ ഉറപ്പാക്കണമെന്ന് ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 84 ദിവസത്തെ ഇടവേളയിൽ വേണ്ട ഇളവുകൾ നൽകി നവംബർ 1ന് മുമ്പ് രണ്ടാം ഡോസ് ലഭ്യമാക്കണം. ജില്ലാ പ്രസിഡന്റ് എ.യു. വൈശാഖ്, സംസ്ഥാന ട്രഷറർ കെ.എസ്. ഭരത് രാജ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ജെ. ജിജു, ജില്ലാ സെക്രട്ടറി എം.കെ. പ്രസാദ്, സി.കെ. ബിന്ദു മോൾ, കെ.പി. ഗോവിന്ദൻ, എ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.