വടക്കേ ബൈപാസിൽ എം.ആർ.ആർ.എം സ്‌കൂളിന് മുൻവശമുണ്ടായ വെള്ളക്കെട്ട്.
ചാവക്കാട്: കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ ചാവക്കാട് വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. ചാവക്കാട് ടൗൺ, കോടതി സമുച്ചയം റോഡ്, ഓവുങ്ങൽ റോഡ്, മുതുവട്ടൂർ രാജാ റോഡ്, തെക്കൻ പാലയൂർ, പുന്ന, കറുകമാട്, വട്ടേക്കാട് വളയംതോട് തുടങ്ങി സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ചാവക്കാട് ടൗണിൽ വെള്ളക്കെട്ടിൽ കടകളിൽ വെള്ളം കയറി. വടക്കേ ബൈപാസ്, ഏനമാവ് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതോടെ ഗതാഗത കുരുക്കുമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. പലയിടത്തും തോടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവ കരകവിഞ്ഞു. ഇനിയും മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. തിങ്കളാഴ്ച്ച വൈകീട്ട് തുടങ്ങിയ മഴയ്ക്ക് ഇനിയും ശമനമായിട്ടില്ല. അതേസമയം കടൽ വളരെ ശാന്തമാണ്.