വരന്തരപ്പിള്ളി: കരയാംപാടം പാടശേഖരത്തിൽ വെള്ളം കയറി 60 ഏക്കർ കൃഷി നശിച്ചു. പാടശേഖരത്തിലെ മുണ്ടകൻ കൃഷിയിൽ 60 ഏക്കർ സ്ഥലത്തെ നടീൽ കഴിഞ്ഞതും വിത്ത് വിതച്ചതുമാണ് വെള്ളം കയറി ഒഴുകിപ്പോയത്. ശക്തമായ മഴയിൽ പാടശേഖരത്തിലെ തോടുകൾ കരകവിഞ്ഞ് പാടശേഖരത്തിലേക്ക് ഒഴുകിയതാണ് കൃഷി നശിക്കാൻ ഇടയാക്കിയത്.