പാവറട്ടി: ശക്തമായ മഴയിൽ തൃശൂർ കോൾനിലങ്ങളിലെ ബഹുഭൂരിപക്ഷം കോൾ പടവുകളിലെ നെൽക്കൃഷിയും വെള്ളത്തിനടിയിലായി. മതുക്കര വടക്കേപ്പുറം, മതുക്കര തെക്ക്, പൊണ്ണാമുത, ഏലോത, മണൽപുഴ, ഏഷ്യാഡ് പടവ്, എലവത്തൂർ കിഴക്ക്, പടിഞ്ഞാറെ കരിമ്പാടം കോൾപ്പടവുകളിൽ വെള്ളം കയറിയതിനാൽ കർഷകർ ആശങ്കയിലാണ്. 300 ഏക്കർ വിസ്തൃതിയുള്ള പൊണ്ണാമുത കേൾപടവിൽ 150 ഏക്കറിൽ ഒരാഴ്ച മുമ്പ് വിതച്ചത് വെള്ളത്തിനടിയിലായി. 150 ഏക്കർ സ്ഥലത്തേക്ക് ആവശ്യമായ വിത്ത് മുളപ്പിച്ച് പാകമാക്കിയത് വിതയ്ക്കാൻ കഴിയാത്തതിനാൽ നശിച്ച് പോകും എന്ന ഭീതിയിലാണ് കർഷകർ. എല്ലാ കോൾപടവിലും മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ് പടവ് കമ്മിറ്റിക്കാർ.

വിത്ത് വിതയ്ക്കൽ കഴിഞ്ഞ പൊണ്ണാമുത കോൾപടവ് മഴവെള്ളം കയറിയ നിലയിൽ.