ചാലക്കുടി: ടൗൺ ഹാൾ കോമ്പൗണ്ടിലെ പാലച്ചുവട്ടിൽ തുറന്ന വേദിയിൽ സാംസ്‌കാരിക ഇടം ഒരുക്കണമെന്ന് തട്ടകം സാംസ്‌കാരിക വേദി നഗരസഭയോട് ആവശ്യപ്പെട്ടു. കായിക പരിശീലനങ്ങൾക്കും മറ്റും കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചാലക്കുടി നഗരസഭയിൽ ഇടമില്ല. ടൗൺ ഹാൾ ഉദ്ഘാടനം ചെയ്യുമ്പോൾ കലാകാരന്മാർക്കും എഴുത്തുകാർക്കും അവരുടെ സർഗാവിഷ്‌ക്കാരങ്ങൾ നടത്താനും ഓപ്പൺ എയർ വേദി ഒരുക്കണം. കവി വാസുദേവൻ പനമ്പിള്ളി അദ്ധ്യക്ഷനായി. എഴുത്തിന്റെ മറുപുറം വിഷയത്തിൽ ഡോ. വത്സലൻ വാതുശ്ശേരി പ്രഭാഷണം നടത്തി. കഥാകൃത്ത് എം.ജി ബാബു പ്രമേയം അവതരിപ്പിച്ചു. ചിത്രകാരൻ സുരേഷ് മുട്ടത്തി, കവികളായ സച്ചിദാനന്ദൻ പുഴങ്കര, പി.ബി ഹൃഷികേശൻ, ബിജു റോക്കി, കെ.വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.