തൃശൂർ: വിജ്ഞാനത്തെ പൊതുസമൂഹത്തിന്റെ സ്വത്താക്കുക വഴി മഹത്തായ രാഷ്ട്രീയ ദൗത്യം നിർവഹിച്ച എഴുത്തുകാരനായിരുന്നു എൻ.വി. കൃഷ്ണവാര്യരെന്ന് പ്രഭാഷകനും സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗവുമായ ഡോ. സുനിൽ പി. ഇളയിടം. സാഹിത്യ അക്കാഡമി എൻ.വി. കൃഷ്ണവാര്യരുടെ ഓർമ്മദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്കാഡമി പ്രസിഡന്റ് വൈശാഖൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.വി ഗദ്യകൃതികൾ (11 വാല്യം) ജനറൽ എഡിറ്റർ പ്രൊഫ. കെ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. 31 ലൈബ്രറികൾക്ക് എൻ.വി ഗദ്യകൃതികളുടെ കോപ്പികൾ സുനിൽ പി. ഇളയിടവും പ്രൊഫ. കെ.വി. രാമകൃഷ്ണനും കൈമാറി. ഈ.ഡി. ഡേവീസ്, എൻ.ജി. നയനതാര എന്നിവരും സംസാരിച്ചു.