തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ പുതുതായി ആരംഭിക്കുന്ന എയ്ഡഡ് പഞ്ചവത്സര ബിരുദ ബിരുദാനന്തര സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഗണിതവും ഡാറ്റാസയൻസും അനുബന്ധ വിഷയമായ കോഴ്‌സിലേക്ക് പ്ലസ്ടുവിന് സയൻസ് വിഷയത്തിൽ ഗണിതം പഠിച്ചവർക്ക് അപേക്ഷിക്കാം. 25നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് http:/admission.uoc.ac.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.