mathru-pooja

നന്ദിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിന്റെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മാത്യപൂജ.

നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിന്റെ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. 20 കിലോമീറ്റർ ചുറ്റളവിലെ വിദ്യാലയവുമായി ബന്ധപ്പെട്ട 25 ഗ്രാമസമിതികളുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ. ആഘോഷത്തിന്റെ ഭാഗമായി 25 ഗ്രാമസമിതികളിലും മാതൃപൂജ നടത്തി. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പുറമേ അഭ്യുദയകാംക്ഷികളും രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തു. വിവേകാനന്ദ ട്രസ്റ്റ് ഭാരവാഹികൾ, വിദ്യാലയ സമിതി അംഗങ്ങൾ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മാനേജർ സി.രാഗേഷ്, പ്രിൻസിപ്പൽ കെ.ആർ വിജയലക്ഷ്മി, വിവേകാനന്ദ ട്രസ്റ്റ് ട്രഷറർ കെ.എസ് സുഗേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് കെ.എം സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി. ഓൺലൈനായി നടത്തുന്ന നവരാത്രി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻ അന്നമനട ബാബുരാജ് മാസ്റ്റർ നിർവഹിച്ചു. വിജയദശമി ദിനത്തിൽ ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യ സന്ദേശം നൽകും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഓൺലൈൻ വഴി നടക്കും.