കൊടകര: കൊടകര കെ.എസ്.ഇ.ബി സെക്ഷനിൽ ബിൽ സ്വീകരിക്കുന്ന സമയം പുനക്രമീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും ബിൽ സ്വീകരിക്കുന്ന സമയം വൈകീട്ട് ആറ് വരെ ആക്കാത്തതിനെതിരെ അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി. മണ്ഡലം പ്രസിഡന്റ് ജോമോൻ ജോസ്, ഡെൽവിൻ വർഗീസ്, റാഫേൽ സൈമൺ എന്നിവർ നേത്യത്വം നൽകി.