ഗുരുവായൂർ: ദേവസ്വം ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തർക്ക് സൗജന്യമായി തുറന്ന്‌കൊടുക്കണമെന്ന് ഡി.എസ്.ജെ.പി സംസ്ഥാന ട്രഷറർ ദിലീപ് നായർ ആവശ്യപ്പെട്ടു. ഗുരുവായൂരിലെത്തുന്നവർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പ്രസാദ് പദ്ധയിലുൾപ്പെടുത്തി കേന്ദ്രം നിർമ്മിച്ച് നൽകിയതാണ് പാർക്കിംഗ് സമുച്ചയം. ഇവിടെ വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കുന്ന ദേവസ്വം തീരുമാനം പുന:പരിശോധിക്കണം. പാർക്കിംഗ് ഫീസിനെതിരെ ബി.ജെ.പി നടത്തുന്ന സമരത്തിന് ഡി.എസ്.ജെ.പി പിന്തുണ നൽകുമെന്നും ദിലീപ് നായർ പറഞ്ഞു.