വടക്കാഞ്ചേരി: മഴ കുറഞ്ഞതോടെ വാഴാനി ഡാമിന്റെ നാല് ഷട്ടറുകളും താഴ്ത്തി. മഴയുടെ ശക്തി കുറഞ്ഞതിനാൽ വന ത്തിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ താഴ്ത്തിയത്. പാടങ്ങളിലെ വെള്ളവും ഇറങ്ങാൻ തുടങ്ങി. പുഴകളിലെ നീരൊഴുക്കും കുറഞ്ഞു. ശക്തമായുള്ള മഴയിൽ മുണ്ടകൻ കൃഷിക്കായി പാകിയ ഞാറുകൾ വെള്ളത്തിനടിയിലായിരുന്നു. ദിശ മാറി ഒഴുകിയ വടക്കാഞ്ചേരി പുഴ ശാന്തമായി ഒഴുകാൻ തുടങ്ങി. മഴ യുടെ ശക്തി കുറഞ്ഞതിൽ ഏറെ ആശ്വാസമായത് കർഷകർക്കാണ്.